ആര്‍എസ്എസ് ബന്ധം ഉറപ്പിച്ച് ജേക്കബ് തോമസ്; ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷനായെത്തി

ആര്‍എസ്എസ് ബന്ധം ഉറപ്പിച്ച് ജേക്കബ് തോമസ്. ആര്‍എസ്എസ് ഐടി വിഭാഗം സംഘടിപ്പിച്ച ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷനായെത്തിയത് ജേക്കബ് തോമസായിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് കേന്ദ്ര ഭരണ കക്ഷിയുമായി അടുപ്പം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആര്‍എസ്എസില്‍ കൂടുതല്‍ സജീവമാകുന്നതെന്നാണ് സൂചന.

ഡിജിപി റാങ്കുള്ള ജേക്കബ് തോമസ് സര്‍വ്വീസില്‍ തുടരവെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് സസ്‌പെന്റ് ചെയ്തിരുന്നു. പുസ്തകത്തിലെ പല പരാമര്‍ശങ്ങളും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു.രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഈയിടെയാണ് ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തിയത്.

താന്‍ പണ്ടേ ആര്‍ എസ് എസ് അനുഭാവിയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയില്‍ ആര്‍ എസ് എസ് ഐടി വിഭാഗം സംഘടിപ്പിച്ച ഗുരുപൂജ പരിപാടിയില്‍ അധ്യക്ഷനായി എത്തിയത്. വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെ ആര്‍ എസ് എസ് നേതാക്കളുമായി വേദി പങ്കിട്ടത് പ്രത്യേക ലക്ഷ്യംവെച്ചാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കേന്ദ്ര ഭരണ കക്ഷിയുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ജേക്കബ് തോമസ് നേരത്തെതന്നെ ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി ദില്ലിയില്‍ ആര്‍ എസ് എസ് നേതാക്കളുമായി ജേക്കബ് തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് എന്‍ ഡി എ നേതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News