ഇടുക്കിയില്‍ കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആയിരമേക്കര്‍ സ്വദേശി പാറയില്‍ ഗിരീഷിനാണ് പരിക്കേറ്റത്. ഗിരിരീഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ആറാം മയിലിന് സമീപമായിരുന്നു അപകടം. മരം വീണതോടെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ഫയര്‍ഫോഴുസും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.