കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി മാനിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം.

‘പാകിസ്ഥാനിലെ നിയമങ്ങള്‍ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നല്‍കും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കമാന്‍ഡര്‍ അറിയിച്ചിട്ടുണ്ട്’. വ്യാഴാഴ്ച രാത്രി പാക് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.