സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചു

സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ദില്ലിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന സുധാകര്‍ റെഡ്ഢിയുടെ നിലപാടില്‍ ഇന്നും നാളെയും ചേരുന്ന ദേശിയ കൗണ്‍സില്‍ യോഗം അന്തിമ തീരുമാനം എടുക്കും.രാജി കാര്യത്തില്‍ സുധാകര്‍ റെഡ്ഢി ഉറച്ച് നിന്നാല്‍ ഡി.രാജ പുതിയ ജനറല്‍ സെക്രട്ടറിയായേക്കും.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ പാര്‍ടിക്കുള്ളില്‍ ഭിന്നഭിപ്രായം ഉണ്ട്.അതുകൊണ്ട് തന്നെ രണ്ട് ദിവസമായി നടക്കുന്ന ദേശിയ കൗണ്‍സില്‍ യോഗം രാജികാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന ദേശിയ സെക്രട്ടറിയേറ്റില്‍ രാജി വിഷയം ചര്‍ച്ചയായില്ല. രാജി കാര്യത്തില്‍ സുധാകര്‍ റെഡ്ഢി ഉറച്ച് നിന്നാല്‍ പാര്‍ടിയിലെ മുതിര്‍ന്ന നേതാവായ ഡി.രാജ പുതിയ ജനറല്‍ സെക്രട്ടറിയാകാനാണ് സാധ്യത. നിലവില്‍ സിപിഐയുടെ പാര്‍ലമെന്ററി പാര്‍ടി നേതാവും രാജ്യസഭ അംഗവുമായ ഡി.രാജ ദേശിയ തലത്തില്‍ സിപിഐയുടെ മുഖമാണ്.

ഡി.രാജയുടെ രാജ്യസഭ കാലാവധിയും ഈ സമ്മേളനത്തോടെ പൂര്‍ത്തിയാകും.അത് കൊണ്ട് ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്നതില്‍ തടസമുണ്ടാകില്ല.അതുല്‍കുമാര്‍ അഞ്ചാന്‍,അമര്‍ജിത് കൗര്‍, കെ.നാരായണ എന്നിവരുടെ പേരുകളും സജീവമാണ്. ദേശിയ കൗണ്‍സില്‍ യോഗം സുധാകര്‍ റെഡ്ഢിയെ സ്ഥാനമൊഴിയാന്‍ അനുവദിച്ചാല്‍ മാത്രമേ പുതിയ ജനറല്‍ സെക്രട്ടറി കാര്യത്തില്‍ ചര്‍ച്ച ഉണ്ടാകു. പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News