സെക്രട്ടറിയേറ്റില്‍ മതില്‍ ചാടിക്കടന്ന് യുവതി പ്രതിഷേധിച്ചതിനെക്കുറിച്ച് മലയാള മനോരമ നല്‍കിയ വാര്‍ത്തയെപ്പറ്റിയുള്ള ഹരീഷ് വാസുദേവന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
മനോരമയും സ്ത്രീകളും.
‘ഒരു സ്ത്രീ ഒരു മതില്‍ ചാടിയാല്‍, പ്രത്യേകിച്ചും പഠിക്കാന്‍ പോകേണ്ട വിദ്യാര്‍ത്ഥിനി സെക്രട്ടേറിയേറ്റ് മതില്‍ ചാടിയാല്‍, സാധാരണഗതിയില്‍ എഴുതി നാറ്റിക്കുന്ന പാരമ്പര്യമാണ് മലയാള മനോരമയ്ക്ക്. അതിനു എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും തരാം. ‘ടഎക വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ഒരു വനിതാ സഖാവാണ് മതില്‍ ചാടിയതെന്നു കരുതൂ, എങ്ങനെയാകും മലയാളമനോരമ അതിനെ കാണുക? ‘കുടുംബത്തുനിന്നും പഠിക്കാന്‍ വിടുന്ന പെണ്‍പിള്ളേര്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടുകയോ !’ എന്നാശ്ചര്യപ്പെടുന്ന സാംസ്‌കാരിക നായകന്മാരുടെയും നായികമാരുടെയും വാചകമേള ബോക്സ് ഐറ്റം, അതിരുകടക്കുന്ന വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെപ്പറ്റി ‘നമ്മുടെ യുവതലമുറ എങ്ങോട്ട്’ എന്നൊക്കെയുള്ള മുഖപ്രസംഗം.. എഴുതി നിറച്ചേനെ മനോരമ. സാധാരണ പിള്ളേര്‍ മതില് ചാടുമ്പോള്‍ വിദേശത്ത് ജോലി ചെയ്തു കാശുണ്ടാക്കുന്ന ഇടതുനേതാക്കളുടെ മക്കളുടെ ലിസ്റ്റും വിശദാംശങ്ങളും മറ്റൊരു പേജില്‍.
‘ഇതിപ്പോ ചാടിയത് ഗടഡ ക്കാരിയായ 25 കാരി വക്കീല്‍ ആയിപ്പോയി. അതും പിണറായിവിജയന്‍ ഭരിക്കുന്ന സെക്രട്ടേറിയറ്റിന്റെ. അപ്പോള്‍ ആ വിപ്ലവ പ്രവര്‍ത്തി ഒന്നാംപേജില്‍ത്തന്നെ കൊടുക്കണം. വക്കീലായ അവര്‍ വിദ്യാര്‍ത്ഥിനി തന്നെയാണോ എന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സംശയിച്ചാല്‍ പിറ്റേന്ന് ഗടഡ ന്റെ ഭരണഘടന ഉദ്ധരിച്ച്, വിദ്യാര്‍ത്ഥി അല്ലെങ്കിലും അവര്‍ക്ക് ഗടഡ വില്‍ തുടരാമെന്ന് പിറ്റേന്ന് ന്യായീകരണം ചമയ്ക്കണം.. കാരണം ഒരണ സമരം മുതലിങ്ങോട്ട് ഗടഡ ന്റെ നിലനില്‍പ്പാണ് മനോരമ പത്രം. മനോരമ എന്ന പത്രമില്ലായിരുന്നെങ്കിലോ… കിലോ.. കിലോ…
‘എന്നെ തല്ലാനാണെങ്കിലും സാറാ നിയമപുസ്തകം ഒന്ന് കയ്യോണ്ട് തൊട്ടല്ലോ’ എന്ന് കലാഭവന്‍ മണി സീനിയര്‍ വക്കീലായ ജയറാമിനോട് പറയുന്ന സിനിമാരംഗം ഓര്‍മ്മ വന്നു. ഈ സര്‍ക്കാരിനെതിരേ എഴുതാനാണെങ്കിലും മനോരമ ‘വനിത മതില്‍ ചാടുന്ന’ ആ വിപ്ലവകരമായ സംഗതി ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്തല്ലോ..
നന്ദിയുണ്ട് പ്രിന്‍സീ നന്ദിയുണ്ട്…’
Get real time update about this post categories directly on your device, subscribe now.