ഗോരക്ഷക് ക്രിമിനലുകള്‍ക്കുള്ള ഭരണകൂട ഒത്താശകള്‍ക്കെതിരെ മുംബൈയില്‍ ദേശീയ കണ്‍വന്‍ഷന്‍

ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 21 മുംബൈയില്‍ ദേശീയ കണ്‍വന്‍ഷന്‍ നടക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ദാദര്‍ വെസ്റ്റിലെ സാവന്ത് വാടി സന്‍സ്താന്‍ മാറാത്ത ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളും രാജ്യത്തെ പൗര പ്രമുഖരും പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.പി യില്‍ കൊലചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗും മക്കളും, കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്രെയിനില്‍ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങള്‍, മോദി അധികാരത്തില്‍ വന്ന ഉടനെ 2014 ലില്‍ പൂനയില്‍ കൊലചെയ്യപ്പെട്ട മുഹ്‌സിന്‍ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക് , ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെ വിമര്‍ശിച്ചതിന്റെ പേരിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ച സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, അഹമ്മദ്്‌ന നഗറില്‍ സവര്‍ണ്ണരാല്‍ കൊലചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നിതിന്‍ ആഗെയുടെ പിതാവ് രാജു ആഗേ, സത്താറയില്‍ സവര്‍ണ്ണര്‍ കൊലചെയ്ത അമിത് വൈതാണ്ടേയുടെ പിതാവ് വിലാസ് വൈതാണ്ടേ , ഗുജറാത്തു കലാപപത്തിലെ സംഘപരിവാര്‍ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത അശോക് മോച്ചി, പശു സംരക്ഷകര്‍ അഹമ്മദാബാദില്‍ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരന്‍ ആരിഫ് മേവ്, ഗുജറാത്തിലെ ഉനയില്‍ സവര്‍ണ്ണ ജാതിക്കാരാല്‍ ഭീകരമായി മര്‍ര്‍ദ്ധിക്കപ്പെട്ട ദളിത് യുവാക്കളില്‍ പെട്ട വൈഷ് റാം, അശോക് സര്‍വയ്യ , പിയുഷ് സര്‍വയ്യ, കഴിഞ്ഞ മാസം തിരുനല്‍വേലിയില്‍ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് അശോകിന്റെ സഹോദരന്‍ സതീഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു അനുഭവങ്ങള്‍ പങ്കു വയ്ക്കും.

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ഗോപാല്‍ ഗൗഡ മുഖ്യ പ്രഭാഷണം നടത്തും. ഇവരെക്കൂടാതെ സാമൂഹ്യ പ്രവര്‍ത്തകരായ സുഭാഷിണി അലി, മുക്ത ദബോല്‍ക്കര്‍, ഡോ. രാം പുനിയാനി, ടീസ്ത സെറ്റല്‍ വാദ് , മറിയം ധൗളെ , സിനിമാതാരം നസറുദ്ധീന്‍ ഷാ, പത്രപ്രവര്‍ത്തകരായ പ്രതിമ ജോഷി , കലീം സിദ്ധിക്കി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

മത ന്യൂനപക്ഷങ്ങള്‍ക്കും, ദളിത് ആദിവാസികള്‍ക്കും, കുടിയേറ്റക്കാര്‍ക്കുമെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഒരുമിക്കണമെന്ന് പരിപാടിയുടെ സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അക്രമത്തിന്റെയും അസത്യത്തിന്റെയും റിപബ്ലിക്കായി നമ്മുടെ രാജ്യം എക്കാലത്തേക്കും മാറാതിരിക്കാന്‍ ഉല്‍പതിഷ്ണുക്കളായ പൗരന്മാരെല്ലാം ഒരുമിച്ചു പോരാടണമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News