ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലതാരം ശിവലേഖ് സിംഗ് (14) മരിച്ചു.

ഛത്തീസ്ഗഡില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ശിവലേഖ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മാതാപിതാക്കളുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകുന്നേരം മൂന്നിന് റായ്പുരിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ശിവലേഖ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മാതാവ് ലേഖ്നയ്ക്കും പിതാവ് ശിവേന്ദ്ര സിംഗിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു. ലേഖ്നയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രമുഖ സീരിയല്‍ സങ്കട്മോചന്‍ ഹനുമാന്‍ ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ ശിവലേഖ് അഭിനയിച്ചിട്ടുണ്ട്.