നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു; മുന്ന് പേരെ കാണാതായി

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ കാറ്റില്‍പ്പെട്ട് മറിഞ്ഞു. 5 പേര്‍ കടലില്‍ വീണു രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. മൂന്നു പേരെ കാണാതായി.തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്,സ്റ്റാലിന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെയാണ് കാണാതായത്.

16ന് രാവിലെ 10 മണിക്ക് മത്സ്യബന്ധനത്തിനു പോയ വള്ളം ഇന്നു പുലര്‍ച്ചെ നീണ്ടകരയ്ക്കു ഒരു നോട്ടിക്ക് മൈല്‍ അകലെവെച്ച് ഇന്നു രാവിലെ 6 മണിക്ക് ശക്തമായ തെരയിലും കാറ്റിലുംപ്പെട്ടാണ് മറിഞ്ഞത്.അഞ്ചുപേരില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്,സ്റ്റാലിന്‍ എന്നിവരാണ്,രക്ഷപ്പെട്ടത് ഇവര്‍ കാക്കതോപ്പില്‍ ഉച്ചയ്ക്ക് രണ്ടരക്ക് നീന്തികയറി 7 മണിക്കൂറാണ് ഇവര്‍ നീന്തിയത്.

രാജു,ജോണ്‍ബോസ്‌കൊ,സഹായരാജു എന്നിവരെയാണ് കാണാതായത്.രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സെലൈത്ത് മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകര്‍ന്ന ബോട്ട് നീണ്ടകരയില്‍ തീരത്ത് അടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here