ഞാൻ ജാക്‌സൺ അല്ലടാ ന്യൂട്ടൺ അല്ലടാ .. ഇത് സൗബിന്റെ “അമ്പിളി” ; ടീസർ കാണാം

നിരൂപക പ്രശംസ നേടിയ ഗപ്പിക്കു ശേഷം ജോൺപോൾ ജോർജ്ജ്‌ സംവിധാനം ചെയ്യുന്ന “അമ്പിളി”യുടെ ടീസർ പുറത്തിറങ്ങി. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജിരിയ, കുമ്പളങ്ങി നൈറ്റ്സ് , വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ തന്റേതായ ആരാധക വൃത്തം സൃഷ്ടിച്ചിട്ടുണ്ട് . അതിനാൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗബിൻ ഷഹിർ ചിത്രമാണ് അമ്പിളി. ദുൽഖർ സൽമാനാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസർ റിലീസ് ചെയ്തത്.

സൗബിനോടൊപ്പം നടി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് നായിക. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് മറ്റു താരങ്ങൾ.

ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. E4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News