ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. വിരമിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോളാണ് പട്ടികയില്‍ ഇടം പിടിക്കാനാവൂ. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍.

സച്ചിനെ കൂടാതെ അലന്‍ ഡൊണാള്‍ഡ് (ദക്ഷിണാഫ്രിക്ക), ഓസ്ട്രേലിയയുടെ വനിതാ താരം കത്രീന്‍ ഫിറ്റ്സ്പാട്രിക് എന്നിവരും ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് 2013 നവംബറിലായിരുന്നു.

രാഹുല്‍ ദ്രാവിഡ് (2018), അനില്‍ കുംബ്ലെ (2015), സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി (2009) എന്നിവരാണ് ഇതിന് മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News