ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന ‘സച്ചിന്‍’ തിയേറ്ററുകളിലെത്തി.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന ചിത്രമാണ്.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ആദ്യ പ്രദർശനം കഴിയുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു മുഴുനീള കോമഡി – ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിലാണ് പ്രേക്ഷക പ്രതികരണം പുറത്ത് വരുന്നത്.

ധ്യാൻ – അജു കൂട്ടുക്കെട്ടിന്റെ കോമഡി നമ്പറുകൾ ഒരിക്കൽ കൂടി പ്രേക്ഷക പ്രീതി നേടുന്നു എന്നതും സച്ചിന് തുണയായി. കൂടാതെ രമേശ് പിഷാരടി , ഹരീഷ് കണാരൻ എന്നിവരുടെയും ഹാസ്യ രംഗങ്ങളും കയ്യടി നേടുന്നുണ്ട്.

ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായിക.

എസ്.എല്‍.പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാന്‍, അപ്പാനി ശരത്, മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹമാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.