കേരളത്തിലെ കലാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം നടന്ന രണ്ടാമത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്.എഫ്.ഐയ്ക്ക് ചരിത്ര വിജയം. കെഎസ് യുവിന്റെ കോട്ട ആയിരുന്ന സെന്റ് തോമസ് കോളേജില്‍ എസ്എഫ്‌ഐ വിജയം പിടിച്ചെടുക്കുകയായിരുന്നു.

9 ജനറല്‍ സീറ്റില്‍ 8 ഉം നേടിയാണ് എസ്എഫ്‌ഐ യുടെ സമ്പൂര്‍ണ്ണ വിജയം. കെഎസ് യുവും കോളേജ് മാനേജ്മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ടിനെ തള്ളിയാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചത്. കൂട്ടമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തളരാതെ തഴച്ചു വളര്‍ന്ന മഹാ പ്രസ്ഥാനമാണ് എസ്.എഫ്.ഐ യെന്ന് വിജയ ശേഷം നേതാക്കള്‍ പറഞ്ഞു.

വിജയ ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തൃശൂര്‍ റൗണ്ടില്‍ പ്രകടനം നടത്തി. എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സംഗീത് പ്രസിഡന്റ് ഇക്ബാല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.