നീണ്ട ഒരുമാസക്കാലത്തെ സമരത്തിനൊടുവില്‍ ഹരിയാന സര്‍ക്കാറിനെ മുട്ട് കുത്തിച്ച് എസ്എഫ്‌ഐ.

വിവിധങ്ങളാ പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാനത്തെ വ്യത്യസ്തങ്ങളായ ക്യാമ്പസുകളില്‍ സംഘടിപ്പിച്ചും തുടര്‍ച്ചയായി അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ വിദ്യാര്‍ഥി സഞ്ജയത്തെ മുന്നില്‍ നിന്ന് നയിച്ചും അവകാശ സമര ചരിത്രത്തില്‍ എസ്എഫ്‌ഐ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

നിരന്തര സമരങ്ങള്‍ക്കെടുവില്‍ ഇന്നലെയാണ് ഹരിയാന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചത്.

ഫീസ് വര്‍ധനവിനെതിരായി സംസ്ഥാനത്തുടനീളം എസ്എഫ്‌ഐ നടത്തിയ സമരങ്ങളില്‍ വലിയ വിദ്യാര്‍ഥി മുന്നേറ്റമാണ് ദൃശ്യമായത്.