തിരുവനന്തപുരത്ത് സംഘപരിവാര്‍ ക്രിമിനലുകള്‍ വീണ്ടും ഏറ്റുമുട്ടി. ആക്രമണത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനായ അജയകുമാറിന്‍റെ കാലുകള്‍ തല്ലിയൊടിച്ചു.

സിപിഐഎം പ്രവര്‍ത്തകനെ കൊലപെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ശിവലാലിന്‍റെ സഹോദരനെ ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് വധിക്കാന്‍ ശ്രമിച്ചതിന്‍റെ കുടിപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം നഗരത്തിലെ കരിക്കകത്ത് അറപ്പുവിളാകം എന്ന സ്ഥലത്ത് വെച്ചാണ് അജയകുമാറിന്‍റെ കാലുകള്‍ സംഘപരിവാര്‍ ബന്ധമുളള ക്രിമിനലുകള്‍ തല്ലിയൊടിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ പാച്ചു എന്ന് വിളിപ്പേര് ഉളള അജയകുമാറിനെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തിര ശസ്ത്രക്രിയക്ക് ‍വിധേയനാക്കിയ അജയകുമാറില്‍ നിന്ന് പോലീസിന് മൊ‍ഴിയെടുക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ബന്ധമുളള ക്രിമിനല്‍സംഘങ്ങളെന്നാണ് സൂചന.

സിപിഐഎം പ്രവര്‍ത്തകനെ വഞ്ചിയൂരിലെ വിഷ്ണുവിനെ കൊലപെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ശിവലാലിന്‍റെ സഹോദരനെ ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് വധിക്കാന്‍ ശ്രമിച്ചതിന്‍റെ കുടിപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് നിഗമനം.

ശിവലാലിന്‍റെ സഹോദരനായ ശിവരാജിനേയും,മുകേഷ് എന്ന സുഹൃത്തിനേയും മുന്‍പ് അജയകുമാറും സംഘവും വണ്ടി കയറ്റി കൊലപെടുത്താന്‍ ശ്രമിച്ചിരുന്നു.

അന്ന് വാരിയെല്ലും, കൈയ്യും ഒടിഞ്ഞ ശിവരാജ് ഇപ്പോ‍ഴും ചികില്‍സയില്‍ ക‍ഴിയുകയാണ്. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം