സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും

സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും.

സി.ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. സി.ഐ.ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും, സ്വകാര്യവൽക്കരണ നീക്കങ്ങളും പുതിയ ബഡ്ജറ്റിലെ ജന വിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള പ്രക്ഷോഭ പരിപടികൾക്ക് ജനറൽ കൗൺസിൽ രൂപം നൽകും.വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 467 പേർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News