തെക്കൻ കേരളത്തിൽ മഴ കനക്കുന്നു;   മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി

തെക്കൻ കേരളത്തിൽ മഴ കനത്തതോടെ കടലിൽ  മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി.വിഴ്ഞ്ഞത്ത് നിന്നും നീണ്ടകരയിൽ നിന്നും കടലിൽ പോയവരാണ് അപകടത്തിൽ പ്പെട്ടത് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. അതേ സമയം തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരങൾ വീണ് വീട് തകർന്നു.
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ കാറ്റിൽപ്പെട്ട് തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്,സ്റ്റാലിൻ എന്നിവരാണ് രക്ഷപ്പെട്ടത്.  ഇവർ കാക്കതോപ്പിൽ ഉച്ചയ്ക്ക് രണ്ടരക്ക് നീന്തികയറി 7 മണിക്കൂറാണ് ഇവർ നീന്തിയത് ,
രാജു,ജോൺബോസ്കൊ,സഹായരാജു എന്നിവരെയാണ് കാണാതായത്.വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാനില്ല.പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി കൊച്ചുപള്ളി സ്വദേശികളായ ആന്‍റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കോസ്റ്റ് ഗാര്‍ഡിന്‍റെ ചെറുകപ്പലുകളും തിരച്ചില്‍ തുടങ്ങി.
കൊച്ചി കേന്ദ്രമാക്കിയസംയുക്ത ഓപറേഷന്‍ വിഭാഗം വിമാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തമെന്ന് അറിയിച്ചിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോഭം തെരച്ചലിനെ ബാധിക്കുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News