നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് അമേരിക്കയില്‍ ചികിത്സയിലാമെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളാണ് ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് റാണ അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയി എന്ന് വാര്‍ത്തകള്‍ നല്‍കിയത്.

അതേസമയം ഈ വിഷയത്തില്‍ ഔദ്യോഗികമായ പ്രതികരമങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അമ്മ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ കിഡ്നി മാറ്റിവയ്ക്കാന്‍ കഴിയൂ എന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ആരാധകരരെല്ലാം ആശങ്കയിലാണ്.

റാണയുടെ പഴയ പോസ്റ്റുകള്‍ക്ക് ചുവടെയെല്ലാം താരത്തിന്റെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയാണ് ആരാധകര്‍. വിഷയത്തില്‍ ഒദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും പുറത്ത് വരാത്തതും ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here