തിരുവനന്തപുരം: പൊലീസ് വാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകരെ ഇട്ടിട്ട് ഓടുന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ആവേശത്തില്‍ മുദ്രാവാക്യം വിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആളായി കടന്നുവന്ന അബ്ദുള്‍ റഷീദ്, പൊലീസ് വാഹനം കണ്ടതോടെ ഓടി ഒളിക്കുകയായിരുന്നു. ഓട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയതാവട്ടെ, കോണ്‍ഗ്രസ് ചാനലായ ജയ് ഹിന്ദും.

വീഡിയോ കാണാം:

മുന്‍പും സമാനമായ വീര്യപ്രകടനം കെഎസ്‌യു പ്രവര്‍ത്തകര്‍ കാണിച്ചിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലായിരുന്നു ഈ സംഭവം. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു ‘ചുണക്കുട്ടന്മാരാണ്’ വാഹനത്തിന്റെ ഹോണടി കേട്ട് ഓടിയത്.

ഷൈലജ ടീച്ചറിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവര്‍ത്തകര്‍ നഗരമധ്യത്തിലൂടെ ഓടുകയായിരുന്നു. ഇതിനും മാസങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട്ട് എംഎസ്എഫ് പ്രവര്‍ത്തകനും പൊലീസിനെ കണ്ട് കണ്ടം വഴി ഓടിയിരുന്നു.