12 വയസുകാരിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകനായ 67 കാരനെതിരെ പോക്‌സോ കേസ്; പ്രതി പരമേശ്വരന്‍ ഒളിവില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച 67കാരനായ ബിജെപി പ്രവര്‍ത്തകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വേലൂര്‍ കോതകണ്ടത്ത് പരമേശ്വരന്‍ നായരുടെ പേരിലാണ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത്.

ആന പാപ്പാന്‍ ആയിരുന്ന ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 20 ദിവസത്തോളം ആയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണ്.

ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകടനവും പോതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികളായ സ്ത്രീകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News