ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യയിലെത്തും

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ടൊയോട്ട ആല്‍ഫാര്‍ഡ് എന്ന പേരില്‍ തന്നെ വില്‍ക്കുന്ന വെല്‍ഫയര്‍ ചിലമാറ്റങ്ങളോടുകൂടിയാണ് ഇന്ത്യയിലെത്തുന്നത്. ഓള്‍ എല്‍ഇഡി സ്പ്ലിറ്റ് ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ബംപറും ഗ്രില്ലും,

ഫോഗ് ലാംപുകള്‍ക്ക് ത്രികോണാകൃതിയുള്ള ഹൗസിംഗ്, പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ എന്നിവയാണ് ആല്‍ഫാര്‍ഡില്‍നിന്ന് വെല്‍ഫയറിനെ വ്യത്യസ്തമാക്കുന്നത്. നീളത്തില്‍ പത്ത് മില്ലി മീറ്റര്‍ വ്യത്യാസമുണ്ട് എന്നതൊഴിച്ചാല്‍ വലുപ്പത്തിലും രണ്ട് വാഹനങ്ങളും തുല്യരാണ്.

പ്രീമിയം എംപിവി പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഹോമോലോഗേഷന്‍ നടത്താതെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിരുന്നു. ഈ ഇളവുകളുടെ അടിസ്ഥാനത്തിലാണ് വെല്‍ഫയര്‍ എന്ന ആഡംബര എംപിവി ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News