മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ല. അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് ധോണി ഇതിനകം ബി.സി.സി.ഐയെ അറിയിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ധോണിയുടെ തീരുമാനം ചര്‍ച്ചയാവുകയാണ്. ഇതോടെ വിരമിക്കല്‍ സാധ്യതയും ഉടന്‍ ഉണ്ടായേക്കില്ല. അതേസമയം വിരമിക്കാന്‍ ധോണിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു.

ആഗസ്റ്റ് മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതല്‍ 30വരെ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.