മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പതിനഞ്ചു വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിത് കോണ്‍ഗ്രസ്സിന്റെ വനിതാ നേതാക്കളില്‍ പ്രമുഖയാണ്.

ഐക്യരാഷ്ട്ര സഭയുടെ സ്ത്രീ പദവി സംബന്ധിച്ച കമീഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തും ഇന്ദിര-രാജീവ് മന്ത്രിസഭകളില്‍ അംഗമായും ശ്രദ്ധേയമായ ഇടപെടലുകള്‍ അവര്‍ നടത്തിയിട്ടുണ്ട്. അനേകം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഷീലാ ദീക്ഷിതിന്റെ നേതൃപാടവം എതിരാളികള്‍ പോലും മതിച്ചിരുന്നു.

അവരുടെ ഹൃദയത്തില്‍ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.