തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽനിന്നാണ്‌ ഇവരെ കണ്ടെത്തിയത്‌.

രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉടനെ കരക്കെത്തിക്കും. ഇവരെ തിരക്കിയിറങ്ങിയ മത്സ്യത്തൊഴിലാളികളാണ്‌ ഉൾക്കടലിൽ കുടുങ്ങിയ ബോട്ട്‌ കണ്ടെത്തിയത്‌.

ബുധനാഴ്‌ചയാണ്‌ ഇവർ തീരത്തുനിന്നും പോയത്‌. നാലുദിവസമായി ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയായിരുന്നു.

പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്ന്.

മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തെരിച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയിൽ നിന്ന് ഡോണിയർ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തെരച്ചിൽ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ശ്രമം നടന്നില്ല.