ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ച് പി.വി. സിന്ധു. സെമി ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യൂഫിയെ തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-19, 21-10.

രണ്ട് ഗെയിമിലും ചൈനീസ് താരത്തിനെതിരെ ആദ്യം സിന്ധു പിന്നിലായിരുന്നു. പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാലാം സീഡായ അകാനെ യമഗൂച്ചിയെയാണ് സിന്ധു നേരിടുക.