എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയായിരിക്കെ ആർഎസ്എസ് കാർ കൊലപ്പെടുത്തിയ അജയപ്രസാദിന്റെ പതിനൊന്നാം രക്തസാക്ഷി ദിനാചരണം നടന്നു.

വർഗ്ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തി നാടിന്റെ മതനിരപേക്ഷതയ്ക്ക് സംരക്ഷണ മൊരുക്കുവാൻ കേരള കാമ്പസുകളിൽ സമരത്യാഗങ്ങൾ സൃഷ്ടിച്ച പ്രസ്ഥാനമാണ് എസ്എഫ്ഐ എന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി തോമസ് പറഞ്ഞു.

വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങൾക്ക് താങും തണലുമായ എസ്എഫ്ഐയെ വേട്ടയാടുന്ന ശക്തികൾക്കുള്ള മറുപടിയാണ് അജയപ്രസാദിന്റെ ധീര രക്തസാക്ഷിത്വം ആർഎസ്എസ് വർഗ്ഗീയ ഭീകരതയ്ക്ക് ഇരയായ അജയപ്രസാദിനെ വിദ്യാർത്ഥികളും നാട്ടുകാരും നെഞ്ചേറ്റുന്നതിന്റെ നേർകാഴ്ചകൂടിയാണ് ക്ലാപ്പനയിലെ പുഷ്പാർച്ചന.

കാർമേഘത്തിന്റെ ഘോഷയാത്രയിൽ നക്ഷത്രത്തിന്റെ കണ്ണുകൾ കെട്ടുപോകുന്നില്ലെന്ന് അജയപ്രസാദ് തന്റെ ഡയറിയിൽ കുറിച്ചത് വെറുതെയായില്ല.

ഒരു സംഘം മാധ്യമങ്ങളുടെ പിന്തുണയോടെ എസ്എഫ്ഐയുടെ വേരറുത്തുമാറ്റാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് ജയ്ക് സി തോമസ് പറഞ്ഞു.

ആർഎസ്എസും, പോപ്പുലർ ഫ്രണ്ടും പരസ്പരം സഹായിക്കുന്നവരാണ്. ഇവർ രണ്ടു പേരും കൊന്നു തള്ളുന്നത് പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരെയാണ്.