‘കുരങ്ങന്മാരുടെ മക്കളല്ല നാം, മനുഷ്യര്‍ ഋഷിമാരുടെ മക്കളാണ്’; പുതിയ കണ്ടെത്തലുമായി ബിജെപി എംപി

ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന വാദവുമായി ബിജെപി എംപി സത്യപാല്‍സിങ്. മനുഷ്യര്‍ ഋഷിമാരുടെ മക്കളാണെന്ന് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സത്യപാല്‍സിങ് പറഞ്ഞു. നമ്മുടെ സംസ്‌കാരം അതാണ് പഠിപ്പിക്കുന്നത്. കുരങ്ങന്മാരുടെ മക്കളാണെന്ന് വിശ്വസിക്കുന്നവരെ അവഹേളിക്കാന്‍ ഒരുക്കമല്ലെന്നും സത്യപാല്‍സിങ് പറഞ്ഞു.

മുമ്പും സത്യപാല്‍ ഇതേ പ്രസ്താവന നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴി, തൃണമൂല്‍ അംഗം സൗഗത റോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ത്തന്നെ സത്യപാല്‍സിങ്ങിനെ തിരുത്തി. ദൗര്‍ഭാഗ്യവശാല്‍ തന്റെ പിന്മുറക്കാര്‍ ഋഷിമാരല്ലെന്ന് കനിമൊഴി പറഞ്ഞു.

അവര്‍ ഹോമോസാപിയനുകളായിരുന്നു. ശൂദ്രരായിരുന്നു. അവര്‍ ദൈവത്തില്‍നിന്ന് ജനിച്ചവരല്ല. ദൈവത്തിന്റെ ഭാഗവുമല്ല- കനിമൊഴി പറഞ്ഞു. പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്ന് സൗഗത റോയ് പറഞ്ഞു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സത്യപാല്‍ മുംബൈ പൊലീസ് കമീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News