‘ലുക്ക് ഉണ്ടന്നെയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരി പരത്തി ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്തിറങ്ങി

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുകയും കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു.

നസീറും ഷീലയുമായുള്ള പൃഥ്വിയുടെയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെയും മിമിക്രിയോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. കോമഡിയും ഇത്തിരി മാസും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ്, തമിഴ് നടന്‍ സച്ചിന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ജിത്തു ദാമോദര്‍, സംഗീതം 4മ്യൂസിക്സ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കോപ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് റിലീസ് ചെയ്യുന്ന ഈ ചിത്രം ഓണത്തിന് തിയെറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here