സിഎംപി നേതാവ് സുനില്‍ സി കുര്യന്‍ അന്തരിച്ചു

സിഎംപി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം പ്രസിഡന്റുമായ സുനില്‍ സി കുര്യന്‍ അന്തരിച്ചു. 50 വയസ്സായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്ഥാന ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന സുനില്‍ സി കുര്യന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. പ്രശസ്ത നര്‍ത്തകി നീന പ്രസാദാണ് ഭാര്യ. സംസ്‌കാരം നാളെ വൈകിട്ട് കോട്ടയം പേരൂര്‍ യാക്കോബായ പളളിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News