മഞ്ജുനാഥ് കുഴഞ്ഞുവീണു മരിച്ചു; തമാശയെന്ന് കരുതി ദുബായ് ജനത

ദുബായ്: ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുഴഞ്ഞുവീണു മരിച്ചു.
ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡുവാണ് (36) ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്.

ഷോയ്ക്കിടെ മഞ്ജുനാഥ് തളര്‍ന്നുവീണെങ്കിലും തമാശയെന്ന ധാരണയില്‍ ആളുകള്‍ കാര്യമാക്കിയില്ല. പിന്നീട് സംഭവം ഗൗരവമാണെന്ന് മനസിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെയാണ് മഞ്ജുനാഥിന് തളര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ന്ന് ഒരു ബെഞ്ചിലിരുന്നെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.

അബുദാബിയില്‍ ജനിച്ച മഞ്ജുനാഥ് ദീര്‍ഘകാലമായി ദുബായിലാണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here