ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

സിപിഐയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ തിരഞ്ഞെടുത്തു. ദില്ലിയില്‍ നടന്ന് സിപിഐ ദേശിയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

നിലവിലെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രായാധിക്യത്താല്‍ സ്ഥാനം ഒഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ ഏകീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം കൈരളി ന്യൂസിന് അനുവദിച്ച ആദ്യ അഭിമുഖത്തില്‍ ഡി.രാജ പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിരമിക്കാനുള്ള അനുമതി തേടിയ സുധാകര്‍ റെഡ്ഢിയുടെ ആവശ്യം ദേശിയ സെക്രട്ടറിയേറ്റ്, നിര്‍വാഹക സമിതി, ദേശിയ കൗണ്‍സില്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.

നേതൃയോഗങ്ങള്‍ ഏകകണ്ഢമായി അനുമതി നല്‍കുകയും പുതിയ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു. നിലവില്‍ ദേശിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡി.രാജയുടെ രാജ്യസഭ കാലാവധിയും ഈ മാസം 24ന് സമാപിക്കുകയാണ്. വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന് പറഞ്ഞ രാജ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രഥമ ലക്ഷ്യങ്ങളെക്കുറിച്ച് കൈരളി ന്യൂസിനോട് മനസ് തുറന്നു.

പ്രായം കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് സുധാകര്‍ റെഡ്ഢി വ്യക്തമാക്കി.

കനയ്യ കുമാറിനെ പാര്‍ടി ദേശീയ എക്സിക്യൂട്ടീവിലേയ്ക്ക് തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വം സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പുതിയ പത്രാധിപരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News