വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

മൂന്ന് ഏകദിനം, മൂന്ന് ട്വന്റി ട്വന്റി, രണ്ട് ടെസ്റ്റ് എന്നിവക്കെയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചു.

ലോകകപ്പില്‍ പരുക്കേറ്റ് പുറത്തിരുന്ന ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവാക്കള്‍ക്ക് പ്രാതിനിധ്യം കൊടുത്താണ് ടീമിനെ തെരഞ്ഞെടുത്തത്.

മൂന്നു ഫോര്‍മാറ്റിലും കോഹ്ലി തന്നെയാണ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരാണ് പുതുമുഖങ്ങള്‍. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍

ഏകദിന ടീം

വിരാട് കോഹ്ലി(ക്യാപ്റ്റന്‍) രോഹിത് ശര്‍മ്മ(വൈസ്), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി, ബുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, കേദാര്‍ ജാദവ്

ട്വന്റി ട്വന്റി

വിരാട് കോഹ്ലി(ക്യാപ്റ്റന്‍) രോഹിത് ശര്‍മ്മ(വൈസ്), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി, ബുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കൃണാല്‍ പാണ്ട്യ, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍

ടെസ്റ്റ്

വിരാട് കോഹ്ലി(ക്യാപ്റ്റന്‍) അജിന്‍ക്യ രഹാനെ(വൈസ്), മായങ്ക് അഗര്‍വാള്‍, സി പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here