കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറക്കാത്ത 132 ഗ്രാമങ്ങള്‍

ഉത്തരാഖണ്ഡിലെ ഉത്തരകാശി ഗ്രാമത്തില്‍ വന്‍തോതില്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്നതായി റിപ്പോര്‍ട്ട്.132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ല.216 കുഞ്ഞുങ്ങളാണ് ഇക്കാലയളവില്‍ ജനിച്ചത്.അതെല്ലാം ആണ്‍കുഞ്ഞുങ്ങളാണ്.
ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

കുറ്റക്കാരെന്നു കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കെതിരെ നിയമനടപടി .സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഉത്തരകാശി.ആയിരം പുരുഷന്മാര്‍ക്ക് 963 സ്ത്രീകള്‍ എന്നാണ് കണക്ക്.രാജ്യത്ത് ഉത്തരേന്ത്യയിലാണ് വ്യാപകമായ തോതില്‍ ഭ്രൂണഹത്യ നടക്കുന്നത്.ലിംഗത്വ പരിശോധനയും ഭ്രൂണഹത്യയും ഇവിടങ്ങളില്‍ വ്യാപകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News