സോന്‍ഭദ്ര കൂട്ടക്കൊല: മനസ്സ് മരവിക്കുന്ന ക്രൂരത

ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവച്ചു കൊന്ന സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതതെന്ന് വെളിപ്പെടുത്തല്‍. ഒപ്പം ആക്രമണം നടക്കുമെന്ന് പോലീസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് തടയാന്‍ ഒന്നുമുണ്ടായില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ മൂലം ദേശീയ തലത്തിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കഴിഞ്ഞ ബുധനാഴ്ച, ജൂലൈ 17-ന്, രാവിലെ 11 മണിയോടു കൂടിയാണ് ഗ്രാമമുഖ്യന്‍ യജ്ഞ ദത്തും നൂറോളം വരുന്ന അനുയായികളും 25 ട്രാക്ടറുകളില്‍ തര്‍ക്കത്തിലുള്ള കൃഷി ഭൂമിയിലെത്തി ആക്രമണം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News