
ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകേന യമഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ പരാജയപ്പെടുത്തി. 21-15, 21-16 ന് സിന്ധുവിനെ കീഴടക്കിയാണ് യമഗുച്ചിയുടെ കിരീട നേട്ടം. ശക്തമായി തിരിച്ചടിച്ച ജാപ്പനീസ് താരം തുടര്‍ച്ചയായ ഒന്‍പതു പോയിന്റുകള്‍ സ്വന്തമാക്കി ആദ്യ ഗെയിം പിടിച്ചെടുത്തു.
രണ്ടാം ഗെയിമില്‍ 11-8ന് കളി നിയന്ത്രിച്ചു തുടങ്ങിയ യമഗുച്ചി പിന്നീടു മല്‍സരത്തില്‍ സിന്ധുവിന് അവസരങ്ങള്‍ നല്‍കിയില്ലെന്നുവേണം പറയാന്‍ . ഒരു ഘട്ടത്തില്‍ പോലും നാലാം സീഡുകാരിയായ യമാഗൂച്ചിയെ പരീക്ഷിക്കാന്‍ സിന്ധുവിന് കഴിഞ്ഞില്ല. സെമിഫൈനല്‍ വരെ മികച്ച ഫോമിലായിരുന്ന അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ നിറംമങ്ങുകയായിരുന്നു. 51 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു.
2019ലെ സിന്ധുവിന്റെ ആദ്യ ഫൈനല്‍ പോരാട്ടമായിരുന്നു ഇന്തൊനീഷ്യന്‍ ഓപ്പണിലേത്. മാര്‍ച്ചില്‍ ഇന്ത്യ ഓപ്പണിലും ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപ്പണിലും സിന്ധു സെമിയില്‍ പുറത്തായിരുന്നു. ഈ മാസം തന്നെ നടക്കുന്ന ജപ്പാന്‍ ഓപ്പണിലും, ഓഗസ്റ്റില്‍ തായ്‌ലന്‍ഡ് ഓപ്പണിലും സിന്ധു മല്‍സരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here