കുവൈറ്റ് കലാ ട്രസ്റ്റ് വി. സാംബശിവൻ സ്മാരക പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു

കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി. സാംബശിവൻ സ്മാരക പുരസ്കാരം പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. കാലാസാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ് വിതരണവും ഇതോടനുബന്ധിച്ച് കോട്ടയത്ത് നടന്നു.

കോട്ടയം എസ്പിസിഎസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്. അൻപതിനായിരം രൂപയും ശിൽപ്പവും ആദരപത്രവുമടങ്ങുന്ന പുരസ്കാരം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്ന് പ്രശസ്ത കവി ഏഴാച്ചേരി രാമച്ചന്ദ്രൻ ഏറ്റുവാങ്ങി.

അക്കാദിമ പണ്ഡിതൻമാർ എക്കാലവും അവഗണിച്ച ഏഴാച്ചേരി നിസ്വവർഗത്തിന്റെ കവിയായാണ് അറിയപ്പെടുന്നതെന്ന് കോടിയേരി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള 5000 രൂപ വീതമടങ്ങുന്ന എൻഡോവ്മെന്റ് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ വിതരണം ചെയ്തു.

ചടങ്ങിൽ അധ്യക്ഷനായിരുന്ന കലാ ട്രസ്റ്റ് ചെയർമാൻ എം വി ഗോവിന്ദൻ മാസ്റ്റർ, അഭയം ചാരിറ്റബിൾ സൊസൈറ്റിക്കുള്ള വിൽ ചെയർ വിതരണവും നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ വി എൻ വാസവൻ, കെ സുരേഷ് കുറുപ്പ് എംഎൽഎ, കുവൈറ്റ് കല പ്രസിഡന്റ് ടി വി ഹിക്ക്മത്ത്, ജനറൽ സെക്രട്ടറി ടി കെ സൈജു, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ, എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here