കണ്ണൂരില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി

കണ്ണൂര്‍ ജില്ലയില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി.പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗൃഹ സന്ദര്‍ശനം.ജനങളുടെ അഭിപ്രായങ്ങള്‍ കേട്ടും പാര്‍ട്ടി നിലപാട് വിശദീകരിച്ചുമാണ് നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ കയറുന്നത്. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളും പ്രവര്‍ത്തകരും ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമാകും.

ഈ മാസം 28 വരെയാണ് ജനങ്ങളുമായി സംവദിച്ചു കൊണ്ടുള്ള ഗൃഹ സന്ദര്‍ശനം.ജനങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കേട്ട് കൊണ്ടുള്ള ഗൃഹ സന്ദര്‍ശന പരിപാടിയിലൂടെ പാര്‍ട്ടിയില്‍ നിന്നും അകന്ന് പോയവരെ തിരികെ കൊണ്ട് വരികയാണ് ലക്ഷ്യമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ കൂത്തുപറമ്പ് കിഴക്കേ കതിരൂരില്‍ ഭവന സന്ദര്‍ശനം നടത്തി.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വരും ദിവസങ്ങളില്‍ ജില്ലയില്‍ ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News