കാരായി സഹോദരങ്ങള്‍ക്കെതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം

കാരായി രാജനും കാരായി ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം.കാരായിയുടെ നാടായ കണ്ണൂര്‍ കതിരൂര്‍ സി എച്ച് നഗറിലാണ് 24 മണിക്കൂര്‍ നിരാഹാര സമരം സംഘടിപ്പിച്ചത്.ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും കാരായി രാജന്റെ കുടുംബവും സമരത്തില്‍ പങ്ക് ചേര്‍ന്നു.

നാട് സ്‌നേഹിക്കുന്ന ജന നേതാക്കളെ ചെയ്യാത്ത കുറ്റത്തിന് നാട് കടത്തിയ നീതി നിഷേധത്തിന് എതിരെയായിരുന്നു യുവ ജനതയുടെ പ്രതിഷേധം.കാരായി രാജനും ചന്ദ്രശേഖരനും നേരെ നടക്കുന്ന സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം 7 വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് നിരാഹാര സമരവുമായി ഡി വൈ എഫ് ഐ തെരുവില്‍ ഇറങ്ങിയത്.ഡി വൈ എഫ് ഐ സി എച്ച് നഗര്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടന്ന 24 മണിക്കൂര്‍ നിരാഹര സമരത്തിന് പിന്തുണയുമായി നാട്ടുകാരും സമര പന്തലില്‍ എത്തി.

കാരായി രാജന്റെ കുടുംബാംഗങ്ങലും സമരത്തില്‍ പങ്ക് ചേര്‍ന്നു. കാരായി സഹോദരങ്ങള്‍ക്ക് നീതി ലഭ്യമാകും വരെ സമര രംഗത്തുണ്ടാകുമെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കി. നിരാഹാര സമരം ഡി വൈ എഫ് ഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.എ എന്‍ ഷംസീര്‍ എം എല്‍ എ ഡി വൈ എഫ് ഐ നേതാക്കളായ എസ് കെ സജീഷ്,വി കെ സനോജ് ,എം ഷാജര്‍ ,മുഹമ്മദ് അഫ്‌സല്‍ തുടബിജിയവര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തി.

ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളായ ആര്‍ എസ് എസ്സുകാര്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും കാരായി രാജനെയും ചന്ദ്രശേഖരനെയും വേട്ടയാടുകയാണ് സി ബി ഐ.വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍ എസ് എസ്സുകാരന്‍ കുപ്പി സുബീഷ് നടത്തിയ കുറ്റ സമ്മത മൊഴിയില്‍ ഫസലിനെ കൊന്നത് താന്‍ ഉള്‍പ്പെടുന്ന ആര്‍ എസ് എസ്സുകാരാണ് എന്ന് ഏറ്റുപറഞ്ഞിട്ടും പുനരന്വേഷണം നടത്തി നീതി നടപ്പാക്കാന്‍ സി ബി ഐ തയ്യാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here