ഭരണകൂട ഒത്താശയോടെ രാജ്യത്ത് വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനില്‍ സജീവ പങ്കാളിത്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകളായവരുടെയും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ നീതിക്കായി പോരടിക്കുന്ന പ്രമുഖരടങ്ങുന്ന വന്‍ ജനാവലിയാണ് പരിപാടിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്രെയിനില്‍ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങള്‍, മോദി അധികാരത്തില്‍ വന്ന ഉടനെ 2014 ലില്‍ പൂനയില്‍ കൊലചെയ്യപ്പെട്ട മുഹ്‌സിന്‍ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക് , ലാത്തൂരില്‍ സവര്‍ണ്ണരാല്‍ കൂട്ടബലാല്‍സംഘത്തിനു ഇരയായ ദളിത് യുവതി സത്യഭാമ അഹമ്മദ്്‌ന നഗറില്‍ സവര്‍ണ്ണരാല്‍ കൊലചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നിതിന്‍ ആഗെയുടെ പിതാവ് രാജു ആഗേ, ഗുജറാത്ത് കലാപപത്തിലെ സംഘപരിവാര്‍ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത അശോക് മോച്ചി, പശു സംരക്ഷകര്‍ അഹമ്മദാബാദില്‍ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരന്‍ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയില്‍ സവര്‍ണ്ണ ജാതിക്കാരാല്‍ ഭീകരമായി ആക്രമിക്കപ്പെട്ട ദളിത് യുവാക്കളായ വൈഷ് റാം, അശോക് സര്‍വയ്യ , പിയുഷ് സര്‍വയ്യ, കൂടാതെ കഴിഞ്ഞ മാസം തിരുനല്‍വേലിയില്‍ കൊല ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് അശോകിന്റെ സഹോദരന്‍ സതീഷ് തുടങ്ങിയവരും ആദ്യ സെഷനില്‍ പങ്കെടുത്തു.

യു. പിയില്‍ കൊലചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുഭോധ് കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗിന് ആരോഗ്യ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാനായില്ലെങ്കിലും ഐക്യദാര്‍ഢ്യമറിയിച്ചുള്ള അവരുടെ സന്ദേശം സദസ്സിനെ അറിയിച്ചു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ഗോപാല്‍ ഗൗഡ, സിനിമാതാരം നസിറുദ്ദീന്‍ ഷാ, കള്ളക്കേസ് ചുമത്തി ജയിലില്‍ അടക്കപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, സാമൂഹ്യ പ്രവര്‍ത്തകരായ സുഭാഷിണി അലി, ഡോ. രാം പുനിയാനി, ടീസ്ത സെറ്റല്‍ വാദ് , മറിയം ധൗളെ , ശൈലേന്ദ്ര കാംബ്ലെ, പത്രപ്രവര്‍ത്തകരായ പ്രതിമ ജോഷി, കലീം സിദ്ദിഖി തുടങ്ങിയവരും രണ്ടാമത്തെ സെഷനില്‍ പങ്കെടുത്തു .