പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എന്‍.എസ്.ജി(നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡര്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസര്‍ കാമ്പസില്‍ കഴിഞ്ഞ ജൂലൈ 15നാണ് സംഭവം. എന്‍.എസ്.ജി.കമാന്‍ഡര്‍ പര്‍മീന്തര്‍ കുമാറിനെയാണ് പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പെണ്‍കുട്ടി തന്നെയാണ് അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് എന്‍.എസ്.ജി സ്‌കൂളിലെ അധ്യാപകയായ പെണ്‍കുട്ടിയുടെ അമ്മ ഗ്രൂപ്പ് കമാന്‍ഡര്‍ നരേഷ് കുമാറിന് അറിയിക്കുകയായിരുന്നു.ഗ്രൂപ്പ് കമാന്‍ഡറാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കുമാറിനെ മനേസര്‍ പോലീസ് അറസ്റ്റ് ചെയ്തു.