ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാംസ്ഥാനത്ത്

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് യോഗിയുടെ സ്വന്തം ഉത്തര്‍പ്രദേശ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് യുപിയിലെ ദലിത്, ന്യൂനപക്ഷ വേട്ടയുടെ കണക്ക് വ്യക്തമാക്കുന്നത്. കാവിരാഷ്ട്രീയത്തിന്റേയും ജാതി രാഷ്ട്രീയത്തിന്റേയും വിളനിലമായ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അക്രമം വ്യാപകമായിരിക്കുകയാണ്.

സംസ്ഥാനത്ത് ക്രമസമാധാനപാലനം കൃത്യമായാണ് നടക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം യോഗി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഈ വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനവും ഉത്തര്‍പ്രദേശിലാണ് നടന്നിരിക്കുന്നത്. 2016 മുതല്‍ 2019 ജൂണ്‍ 15 വരെയുള്ള കണക്കാണ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ദലിതര്‍ക്ക് നേരെ മാത്രം നടന്ന ആക്രമണങ്ങളില്‍ 41 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 2016- 17 കാലഘട്ടത്തില്‍ 221 കേസുകളുണ്ടായിരുന്നത് 2018- 19 വര്‍ഷമായപ്പോള്‍ 311 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here