പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.രാത്രിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതിന്റെ ഭീതിയിലാണ് പടയണിപ്പാറ പട്ടികജാതി കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാനക്കൂട്ടം ഇറങ്ങിയതെന്ന് കോളനി നിവാസികള്‍ പറഞ്ഞു.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ പട്ടികജാതി കോളനി.കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ കോളനിയില്‍ കാട്ടാന ശല്യം ഉണ്ടാകുന്നത്.ഇതിന്റെ ഭീതിയിലാണ് കോളനി നിവാസികള്‍.പന്ത്രണ്ട് കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്.രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഉണ്ടാകുന്നത്.

വീടിന്റെ അടുക്കളയ്ക്ക് സമീപം കാട്ടാന നില്‍ക്കുന്നത് കണ്ടതിന്റെ ഭീതിയിലാണ് പ്രദേശവാസിയായ റെജിയും കുടുംബവും.കാട്ടാന ശല്യത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണെന്നും,കാട്ടാനയെ പേടിച്ച് വീട് വിട്ട് പോകേണ്ടിവരുന്ന അവസ്ഥയാണെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.

കമുക്,കോലിഞ്ചി,കാപ്പി ഉള്‍പ്പെടെയുള്ള കൃഷികളെല്ലാം കാട്ടാനക്കൂട്ടം തകര്‍ത്തു.രാത്രിയില്‍ ഏത് നിമിഷവും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകാം എന്ന ഭീതിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണ് ഈ കുടുംബങ്ങള്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel