കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളി

ദില്ലി: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

ഹര്‍ജി ഇന്ന് കേള്‍ക്കുക അസാധ്യമാണെന്നും നാളെ പരിഗണിക്കാന്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഇന്ന് വിശ്വാസ വോട്ട് തേടാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് 2 സ്വതന്ത്ര എംഎല്‍എമാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം, സഭയില്‍ ഭൂരിപക്ഷം നേടാനുള്ള അവസാന തന്ത്രങ്ങളുമായി ഭരണസഖ്യവും രംഗത്തുണ്ട്.

മുംബൈയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമതരെയും സ്വന്തം എംഎല്‍എമാരെയും കൈവിട്ടുപോകാതെ ബിജെപിയും അണിയറ നീക്കം ശക്തമാക്കി കഴിഞ്ഞു. രാജിപിന്‍വലിച്ച കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

വിമതരില്‍ ചിലരെ സ്വാധീനമുപയോഗിച്ച് കൂടെക്കൊണ്ടുവരാന്‍ രാമലിംഗറെഡ്ഡിയോട് ഗൗഡ ആവശ്യപ്പെട്ടു. എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരില്‍ എച്ച് നാഗേഷ് ബിജെപിയെ പിന്തുണച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News