ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനവുമായി ഓണം ബംപര്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍.

12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായി 5 കോടി രൂപയും (50 ലക്ഷം വീതം 10 പേര്‍ക്ക്) മൂന്നാം സമ്മാനമായി 2 കോടി രൂപയും (10 ലക്ഷം വീതം 20 പേര്‍ക്ക്) നല്‍കും.

300 രൂപയാണ് ടിക്കറ്റ് വില. സെപ്തംബര്‍ 19നാണ് നറുക്കെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News