വൈദികരുടെ സമരത്തെ വിമര്‍ശിച്ച് കര്‍ദിനാള്‍

പ്രതിഷേധക്കാരുടെ സമര രീതികള്‍ സഭയക്ക് യോജിച്ചതായിരുന്നില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തുറന്നടിച്ചു.താന്‍ മൗനം വെടിഞ്ഞിരുന്നെങ്കില്‍ സഭ തന്നെ വീണു പോകമായിരുന്നു.തനിക്കുണ്ടായ മനക്ലേശങ്ങള്‍ സിനഡിനെ അറിയിക്കുമെന്നും ആലഞ്ചേരി പറഞ്ഞു.ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആലഞ്ചേരി.

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ ഉപവാസ സമരം നടത്തിയതുള്‍പ്പടെ ഒരു വിഭാഗം പടയൊരുക്കം തുടരുമ്പോള്‍ ആദ്യമായാണ് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പ്രതികരണം പുറത്തുവരുന്നത്.കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ സിറൊ മലബാര്‍ ആസ്ഥാനത്ത് നടത്തിയ സമ്മേളനത്തിലാണ് ആലഞ്ചേരി വൈദിക സമരത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.സഭക്ക് യോജിച്ച രീതിയിലായിരുന്നില്ല സമര രീതിയെന്ന് കര്‍ദിനാള്‍ പറഞ്ഞു.കോലം കത്തിക്കല്‍ രാഷ്ട്രീയ പരിപാടിയായി പോയി.ഇതെല്ലാം സഭയെ വേദനിപ്പിച്ചു. താന്‍ മൗനം വെടിഞ്ഞിരുന്നെങ്കില്‍ സഭ തന്നെ വീണു പോകമായിരുന്നുവെന്നും ആലഞ്ചേരി തുറന്നടിച്ചു.

സത്യവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കുണ്ടായ മനക്ലേശങ്ങള്‍ സിനഡിനെ അറിയിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
തെറ്റായ പ്രവര്‍ത്തിയിലേക്കു വീണ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ സിനഡ് തിരുത്തും.പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയവരെ തള്ളിക്കളയരുതെന്നും അവര്‍ തിരിച്ചു വരുമെന്നും കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി.സ്ഥിരം നിനഡ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കര്‍ദിനാളിനെതരെയുള്ള പ്രത്യക്ഷസമരം വിമത വൈദികര്‍ കഴിഞ്ഞ ദിവസം താല്ക്കാലികമായി അവസാനിപ്പിച്ചത്.അതിരൂപതക്ക് പുതിയ ഭരണത്തലവനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമ്പൂര്‍ണ്ണ സിനഡില്‍ പരിഗണിക്കാമെന്നാണ് വൈദികര്‍ക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News