തിരുവനന്തപുരം: കലാപം നടത്താന്‍ കെഎസ്യുക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എഎ റഹീമിന്റെ തുറന്ന കത്ത്.
എഎ റഹീമിന്റെ വാക്കുകള്‍:
ശ്രീ രമേശ് ചെന്നിത്തല,
അധികാരമോഹത്താല്‍ അന്ധനായത് താങ്കളാണ്. അന്ധരെയും ബധിരരെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടന മാഫിയയുടെ തലവനാണ് താങ്കള്‍.
കുറേ കെഎസ്യുക്കാര്‍, കുറേ യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് സമരം ചെയ്യുന്നത്? എന്തിന് വേണ്ടിയാണ് കലാപം ഉണ്ടാക്കുന്നത്? അവര്‍ക്കതറിയില്ല. താങ്കള്‍ക്കും അതറിയില്ല.
ഒരു മുദ്രാവാക്യവും, പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ ലോക ചരിത്രത്തില്‍ ആദ്യമായി നിരാഹാര സമരം നടത്തുന്നത് താങ്കളും ഈ നിരാഹാരക്കാരുമാണ്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ ക്രിയാത്മകമായ ഒരു വിമര്‍ശനവും ഇന്നോളം താങ്കളുയര്‍ത്തിയിട്ടില്ല. എങ്ങനെയെങ്കിലും അധികാരത്തില്‍ മടങ്ങിയെത്താന്‍ കഴിയുമോ എന്ന് മാത്രമാണ് താങ്കളുടെ സ്വപ്‌നം. അതിനുള്ള വിഫല ശ്രമമാണ് ഇക്കാണുന്നതൊക്കെ.
അതിനായി, നാലിടത്തു അടിയുണ്ടാക്കണം, നിരാഹാര നാടകം നടത്തണം, എന്നും രാവിലെ നിരാഹാര പന്തലില്‍ വന്നിരുന്നു പത്രക്കാരെ കണ്ട് നേതാവ് ചമയണം. ഇതിനൊക്കെയായി, കുറേ ക്രിമിനല്‍ സംഘങ്ങളെ തലസ്ഥാനത്തു ചെല്ലും ചിലവും കൊടുത്തു പാര്‍പ്പിച്ചിരിക്കുന്നു. ഭിക്ഷാടന മാഫിയയും ഇതുപോലെ തന്നെയാണ്.
ഭിക്ഷാടനത്തിനായി കൂലിക്ക് ആളെയിറക്കി വിടുന്ന ഭിക്ഷാടന മാഫിയാ തലവനെ പോലെ താങ്കള്‍ ഇവരെ തെരുവില്‍ ഇറക്കി വിടുന്നു. അടി പൊട്ടണമെന്നും ചോരയൊഴുകണമെന്നും പ്രാര്‍ഥിച്ചു ‘ഭിക്ഷാടന മുതലാളി’ ടിവിയുടെ മുന്നിലിരിക്കും.
പിന്നെയൊരു കാര്യം കൂടി,അന്ധരും ബധിരരും അറിഞ്ഞു കൊണ്ട് ഒരു അപരാധവും ചെയ്യില്ല. കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ താങ്കള്‍ വിയര്‍പ്പൊഴുക്കും പോലെ ഒരു അന്ധനും ബധിരനും ചിന്തിക്കുക പോലുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ അന്ധരെയും ബധിരരെയും വെറുതേ വിടൂ….

Get real time update about this post categories directly on your device, subscribe now.