തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ അക്രമമഴിച്ചു വിട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പൊലീസിന് നേരെ കല്ലേറും കുപ്പിയേറും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തി. അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മാര്‍ച്ചിന്റെ തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും, കല്ലേറും കുപ്പിയേറും ശക്തമായതോടെ ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.

സെക്രട്ടേറിയറ്റ് പരിസരത്ത് സംഘര്‍ഷം തുടരുകയാണ്.