ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍ നിന്നു കടലില്‍ വീണ ആയുഷ് തിരകളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു.

അതേസമയം  ഈ മാസം 15നു നടന്ന സംഭവം 17നാണു തങ്ങളെ അറിയിച്ചതെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ വിശദ അന്വേഷണം നടത്തണമെന്നും സഹോദരി ആവശ്യപ്പെട്ടു. മേയില്‍ ദുബായിലെത്തിയ ആയുഷ് മറ്റൊരു കപ്പലില്‍ ജോലിക്കു ശ്രമിച്ചുവരികയായിരുന്നു അപകടം.

കമ്പനിയുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇറാന്‍ അധികൃതരുടെ സഹായം തേടാന്‍ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.