
നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ ജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനും സി ബി ഐക്കും നോട്ടീസ് അയച്ചു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്,റിമാന്റ് റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹര്‍ജിക്കാരന് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.രാജ്കുമാറിന്റെ അമ്മ കസ്തൂരിയുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ തിരിച്ചുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here