യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു; എസ്എഫ്‌ഐയോട് ഒരു വിയോജിപ്പുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു. കനത്ത പൊലീസ് സുരക്ഷയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഐ.ഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലെയ്ക്ക് കടത്തിവിട്ടത്. തങ്ങള്‍ എസ്.എഫ്.ഐ എന്ന സംഘടനയോട് ഒരു വിയോജിപ്പും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പത്തു ദിവസം കഴിഞ്ഞാണ് കോളേജ് തുറന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോളേജിന് പോലീസ് ഒരുക്കിയിരിക്കുന്നത്. പുതിയ പ്രിന്‍സിപ്പാളും പുതിയ അന്തരീക്ഷത്തിലുമാണ് വിദ്യാര്‍ത്ഥികളെ കോളേജിലെക്ക് സ്വീകരിച്ചത്.

പുതിയ അനന്തരീക്ഷത്തില്‍ കോളേജിലെയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ പക്ഷെ എസ്.എഫ്.ഐ എന്ന സംഘടനയോട് വിജോജിപ്പ് ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥികളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് എസ്.എഫ്.ഐയുടെ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് പുളിമാത്ത് പറഞ്ഞു.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വച്ച് യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യൂണിറ്റംഗങ്ങളുമായി കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രകടനം പൊലീസ് തടഞ്ഞു. യൂണിറ്റ് അംഗങ്ങളായ കോളേജിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ക്യാമ്പസിലെക്ക് പൊലീസ് പ്രവേശിപ്പിച്ചത്. പ്രിന്‍സിപ്പാളിനെ രേഖാമൂലമറിയിച്ച് അവര്‍ ക്യാമ്പസ്സില്‍ നിന്നും മടങ്ങി. കോളേജ് കവാടത്തിലെ പൊലീസ് സുരക്ഷയൊഴിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയ ക്യാമ്പസ് തീര്‍ത്തും ശാന്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here