രജനി എസ് ആനന്ദിന്റെ ഓർമ്മ പുതുക്കി കലാലയങ്ങൾ; സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു

വികലമായ സ്വാശ്ര വിദ്യാഭ്യാസ നയത്തിന്റെ ദുരന്ത ഫലമാണ് വെള്ളറടയിലെ രജനി എസ് ആനന്ദിന്റെ രക്തസാക്ഷിത്വമെന്ന് എസ്എഫ്ഐ സംസഥാന സെക്രട്ടറി സച്ചിൻ ദേവ്.

വെള്ളറടയിൽ രജനി s ആനന്ദിന്റെ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു.

എസ്എഫ്ഐ യെ തോൽപ്പിക്കാനും, ഇല്ലാതാക്കാനും സംഘടിതശ്രമം മറ്റു വർഗീയ, വലതുപക്ഷ സംഘടനകളിൽ നിന്നും ഒപ്പം ഒരു കൂട്ടം മാധ്യമങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

എന്നാൽ ഇതൊന്നും കൊണ്ട് എസ്എഫ്ഐ യെ ഇല്ലാതാക്കാൻ ഇവർക്ക് ആകില്ല. യൂണിവേഴ്സിറ്റി കോളേജിൽ സംഘടനാ പരമല്ലാത്ത കാരണങ്ങളിൽ ഉണ്ടായ സംഭത്തെ വളച്ചൊടിച്ചു എസ്എഫ്ഐ യെ ആക്രമിക്കാൻ ശ്രമിക്കുകയാണ്.

പ്രശ്നത്തെ കുറിച്ച് പഠിച്ചു ആ വിഷയത്തിൽ പരിഹാരം,ഉണ്ടാക്കി. പ്രശ്നക്കാർക്കു എതിരെ നടപടി എടുത്തു … പുതിയ യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കി.

എങ്കിലും ആ വിഷയത്തിൽ കടിച്ചു തൂങ്ങി നിൽക്കുകയാണ് ചിലർ. ഈ ഒറ്റപെട്ട സംഭവത്തെ ചൂണ്ടി കാട്ടി എസ്എഫ്ഐ മുഴുവൻ പ്രശനം ആണ്‌ എന്നാണ് പ്രചരിപ്പിക്കുന്നത്.

രജനി എസ് ആനന്ദിന്റെ അമ്മയെ പോലെ 1000ക്കണക്കിന് അമ്മമാർ കാവലാളായി നിൽക്കുന്ന ഈ സംഘടനയെ തകർക്കാൻ ആര് വിചാരിച്ചാലും ആകില്ല. സച്ചിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News